Memory Lanes or Nostalgia..

ഓർമ്മകൾ.. ഗൃഹാതുരത്വത്തിന്റെ നനുത്ത, തൂവൽ സ്പർശം പോലെ, കുറെ ഓർമ്മകൾ – for we are all collections of memories.

കുളവും, കാവും, മന്ദാരങ്ങൾ പൂത്തു നിൽക്കുന്ന കിഴക്കിനിയിലെ കൽത്തറയിൽ മുത്തച്ഛന്റെ ഓർമയ്ക്ക് ഒരു സന്ധ്യാ ദീപവും ..

മഴ പെയുന്ന മേട മാസ വാരാന്ത്യങ്ങൾ കുളമുറ്റത്തെ മാവിൻചുവട്ടിൽ മാമ്പഴങ്ങൾ പെറുക്കാൻ ഓടിയിരുന്നതിന്റെ ഓർമ്മകൾ..

അച്ഛന്റെ കാലൻ കുട കൊണ്ട് മേട പാതി മഴയോട് യുദ്ധം ചെയ്ത് കുളക്കടവിൽ കല്പടവിലിരുന്നു ചുവന്ന മീനുകളെ നോക്കുന്ന സായാഹ്നങ്ങൾ…

കുളം നികഞ്ഞു മഴ വെള്ളം ചാലിലൂടെ, നെൽപ്പാടത്തിന്റെ പടിഞ്ഞാറേ തോടിലൂടെ ഒഴുകി ആറായി, കായലായി അകന്നു പോകുന്നു… അതാണീ കായൽ… ആ ചുവന്ന മീനുകൾ അന്ന് ഇവിടേക്ക് നീന്തി ഒഴുകി പോന്നിട്ടുണ്ടാവും… മുപ്പത്തി അഞ്ചു വര്ഷങ്ങള്ക്കു മുൻപ് .

സന്ധ്യ .. കാവിൽ ദീപാരാധന തൊഴാൻ നടന്നു പോകുമ്പോൾ മനസിലുള്ളത് പ്രേമത്തിന്റെ ഭക്തി ഭാവം – പുളിയില കര.. ചന്ദന കുറി, ഈറൻ മാറാത്ത മുടിയിൽ നിന്നും മീന മാസത്തിൽ ഒരു മഴച്ചാർത്ത്. നടപ്പിൽ ഇലത്താളം, കൽവിളക്ക്. നെയ്ത്തിരി.. കർപ്പൂര സുഗന്ധമാർന്ന രാത്രി…

ഗൃഹാതുരത്വത്തിന്റെ നനുത്ത, തൂവൽ സ്പർശം പോലെ, കുറെ ഓർമ്മകൾ – for we are all collections of memories.

Leave a comment